ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുള്ള ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം; അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടണ്‍

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെയുണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതികരിച്ച് ബ്രിട്ടണ്‍. ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.(Britain against pro-Khalistan attack towards Indian High Commission London)
ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യാന്‍ മെട്രോപൊളിറ്റന്‍ പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജെയിംസ് ക്ലെവര്‍ലി പ്രതികരിച്ചു.
ആദ്യത്തെ ആക്രമണത്തിന് പിന്നാലെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെ ഇന്നലെ വീണ്ടും ആക്രമണം നടന്നിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ അക്രമികളെ പ്രതിരോധിച്ചു. ഖാലിസ്ഥാന്‍ പതാകകള്‍ വീശിയായിരുന്നു രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ ഹൈക്കമ്മിഷനുമുന്നിലെത്തിയത്. പിന്നാലെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ആദ്യ ആക്രമണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനുമുന്നിലെ ഇന്ത്യന്‍ പതാക ഖാലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെ അതേ സ്ഥലത്ത് വീണ്ടും ഇന്ത്യന്‍ പതാക ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത് പ്രതിഷേധക്കാരെ കൂടുതല്‍ രോഷാകുലരാക്കി.
ഞായറാഴ്ചത്തെ സംഭവത്തിനുശേഷം ഇന്ത്യ പ്രതിഷേധ നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആക്രമണം ബ്രിട്ടണ്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്കുള്ള സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഡല്‍ഹിയില്‍ ഹൈക്കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകളും നീക്കം ചെയ്തിരുന്നു.
Story Highlights: Britain against pro-Khalistan attack towards Indian High Commission London
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here