Advertisement

മിഷന്‍ അരിക്കൊമ്പന് സ്റ്റേ; തീരുമാനം ഈ മാസം 29ന് ശേഷം

March 23, 2023
Google News 3 minutes Read

ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടാനുള്ള ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 29ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. (High court says to stop Arikomban mission in chinnakanal)

അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ഘട്ടത്തിലാണ് ഹൈക്കോടതി ഇടപെടല്‍. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. 29ന് കേസ് വീണ്ടും പരിഗണിക്കും വരെ ആനയെ നിരീക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഓപ്പറേഷന്‍ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉത്തരവ് അശാസ്ത്രീയമാണെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയില്‍ തുറന്നു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോള്‍ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

മിഷന്‍ അരിക്കൊമ്പന്‍ നീട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോട്ടയത്ത് ഉന്നതതല യോഗം ചേരുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കോടതിയുടേത് അന്തിമവിധിയല്ല. ജനങ്ങളുടെ ആവശ്യം കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പാലിച്ചു തന്നെയാണ് വനംവകുപ്പ് മുന്നോട്ട്‌പോയത്. ചിന്നക്കനാലിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights: High court says to stop Arikomban mission in chinnakanal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here