ജനശതാബ്ദി ഒരു മണി വരെ പിടിച്ചിടും; പരപ്പനങ്ങാടിയില്‍ യാത്രക്കാരുടെ പ്രതിഷേധം; സ്റ്റേഷന്‍ ഓഫിസറെ തടഞ്ഞുവച്ചു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി വൈകുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. പരപ്പനങ്ങാടിയില്‍ ഡ്യൂട്ടി സ്റ്റേഷന്‍ ഓഫിസറെ തടഞ്ഞുവച്ചാണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. ട്രെയിന്‍ മണിക്കൂറുകളോളം വൈകുന്നതിനാല്‍ തങ്ങള്‍ക്ക് പോകാന്‍ പകരം യാത്രാ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സിപിഐഎം നേതാവ് എംവി ജയരാജൻ സ്റ്റേഷൻ മാസ്റ്റർക്കുമുന്നിൽ പ്രതിഷേധം അറിയിച്ചു. (jan shatabdi train delayed passengers protest in parappanangadi)
11.30ന് കണ്ണൂര്‍ എത്തേണ്ട ട്രെയിന്‍ 10.15ഓടെ പരപ്പനങ്ങാടിയില്‍ എത്തി. പരപ്പനങ്ങാടിയില്‍ ട്രെയിന്‍ ദീര്‍ഘനേരം പിടിച്ചിട്ടതോടെയാണ് യാത്രക്കാര്‍ അസ്വസ്ഥരായത്. ട്രാക്കിന്റെ പണി നടക്കുന്നതിനാല്‍ ഒരു മണിക്ക് മാത്രമേ കോഴിക്കോട് എത്തുകയുള്ളൂ എന്ന് 10.30ന് യാത്രക്കാര്‍ക്ക് വിവരം ലഭിച്ചു. കണ്ണൂരെത്താന്‍ അല്‍പ സമയം മാത്രം ബാക്കി നില്‍ക്കേ ട്രെയിന്‍ മണിക്കൂറുകള്‍ വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
Story Highlights: jan shatabdi train delayed passengers protest in parappanangadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here