എനിക്ക് തന്നെ എ ഐയെ കുറച്ച് പേടിയാണ്: ചാറ്റ് ജിപിടി വന്ന വഴിയെക്കുറിച്ച് സാം ആള്‍ട്ട്മാന്‍

ഓപ്പണ്‍ എഐ വികസിപ്പിച്ച ചാറ്റ് ജിപിടി ബോട്ട് ലോകമെമ്പാടും കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ചാറ്റ് ജിപിടി നമ്മള്‍ ചെയ്യുന്ന പണി എല്ലാം പെര്‍ഫെക്ട് ആയി ചെയ്ത് തീര്‍ക്കുമെന്ന് ആവേശത്തോടെ പറഞ്ഞിരുന്നവര്‍ക്ക് പോലും സ്വന്തം പണി ഇതോടെ പോകുമോ എന്ന് പേടിയായി തുടങ്ങിയിട്ടുണ്ട്. തനിക്ക് പോലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറച്ചൊക്കെ ഭയമാണെന്ന് പറയുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. വര്‍ക്ക്‌ഫോഴ്‌സിനെ എഐ ഏത് വിധത്തില്‍ ബാധിക്കുമെന്നതിലും തെരഞ്ഞെടുപ്പുകളില്‍ ഇടപെടുമോ എന്നും വ്യാജവാര്‍ത്തകള്‍ പരക്കുന്നത് വര്‍ധിക്കാന്‍ കാരണമാകുമോ എന്നും തനിക്ക് ആശങ്കയുണ്ടെന്ന് സാം ആള്‍ട്ട്മാന്‍ എബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. (OpenAI CEO Sam Altman says he’s a little bit scared of A.I.)
സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ ചാറ്റ് ജിപിടിയോട് മത്സരിക്കുന്ന മറ്റ് എഐ ടൂള്‍സ് വികസിപ്പിക്കുന്ന തിരക്കിലാണെന്ന് സാം ചൂണ്ടിക്കാട്ടി. ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് സാം പറയുന്നു. ചാറ്റ് ജിപിടിയ്ക്ക് ആരാധകരേറിയതോടെ സമാനമായ എഐ ടൂള്‍സ് നിര്‍മിക്കാന്‍ പലരും മത്സരത്തിലാണ്. ഈ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ വര്‍ധിക്കുമോ എന്നും എഐയെ കൊണ്ട് കോഡുകള്‍ എഴുതിച്ച് സൈബര്‍ അറ്റാക്കുകള്‍ വ്യാപകമാകുമോ എന്നും ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ചാറ്റ് ജിപിടി മനുഷ്യരുടെ പണി കളയുമോ എന്ന ആശങ്കയെക്കുറിച്ച് ശ്രദ്ധേയമായ മറുപടിയാണ് സാം നല്‍കിയത്. എ ഐ മനുഷ്യരുടെ സാധ്യതകള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സാം പറയുന്നു. എഐ ഉള്ള ലോകത്ത് മനുഷ്യര്‍ക്ക് കുറച്ചുകൂടി ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതമുണ്ടാകുമെന്നും മനുഷ്യജീവിതത്തിന്റെ സ്റ്റാന്‍ഡേര്‍ഡുകള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: OpenAI CEO Sam Altman says he’s a little bit scared of A.I.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here