ഷാപ്പിലിരുന്ന് കള്ള് കുടി; വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത് യുവതി; അറസ്റ്റിനൊടുവിൽ ജാമ്യം

തൃശൂർ ചെർപ്പിൽ ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തു. യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടു. കുണ്ടോളിക്കടവ് ഷാപ്പിൽ നിന്നും കള്ള് കുടിക്കുന്ന ദൃശ്യങ്ങളാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.(Young woman arrested for sharing toddy drinking video)
ചേർപ്പ് സ്വദേശിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് കേസെന്ന് എക്‌സൈസ് വ്യക്തമാക്കി.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
ഇൻസ്റ്റാഗ്രാമിൽ ഫോളോവെഴ്സിനെയും റിച്ചും വർധിപ്പിക്കാനാണ് വിഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. തൃശുർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Story Highlights: Young woman arrested for sharing toddy drinking video