ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. സെപ്തംബറിൽ ടൂർണമെൻ്റ് ആരംഭിക്കും.
Story Highlights: asia cup pakistan india matches