Advertisement

ബസ് ഡ്രൈവർ കുഴഞ്ഞുവീഴാൻ കാരണം കൊവിഡ് വാക്‌സിനല്ല; പ്രചരിക്കുന്നത് വ്യാജം

March 24, 2023
Google News 2 minutes Read
bus driver collapsed covid vaccine

വണ്ടിയോടിച്ച് കൊണ്ടിരിക്കുന്നതിനിടെ ഒരു ബസ് ഡ്രൈവർ കുഴഞ്ഞുവീഴുന്നതും 13 കാരനായ ബാലന്റെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് അപകടം വഴിമാറുന്നതുമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 7-ാം ക്ലാസുകാരന്റെ ധീരതയെ കുറച്ച് പേർ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ
കൊവിഡ് വാക്‌സിന്റെ പാർശ്വഫലം എന്ന തരത്തിലാണ് വിഡിയോയെ വ്യാഖ്യാനിക്കുന്നത്. ( bus driver collapsed covid vaccine )

‘പോസ്റ്റ്-വാക്‌സിൻ കാലത്ത് ട്രെയിനുകളിലും ബസുകളിലും കയറാൻ ഭയക്കണം’ – എന്ന തലക്കെട്ടോടെയാണ് ചിലർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവയ്ക്കുന്നത്.

എന്നാൽ വിഡിയോയിലെ സംഭവം നടന്നിരിക്കുന്നത് 2012 ലാണ്. സിയാറ്റിലിലെ ലോക് മിഡിൽടൺ സ്‌കൂൾ ബസിന്റെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഉടൻ തന്നെ 13 കാരനായ ജെറിമി വ്യൂഷിക് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പെട്ടെന്ന് തന്നെ വാഹനം നിർത്തുകയുമായിരുന്നു.

2019 ലാണ് ലോകത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 2012 ലെ ഈ സംഭവത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ചുരുക്കം.

Story Highlights: bus driver collapsed covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here