‘സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും അയാളെ ഭയപ്പെടുന്നു’; ഹരീഷ് പേരടി

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ രാഹുലിനെ അയോഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ വാക്കുകൾ
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകൾ കൽപ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..
അതിനിടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി എന്ത് വില കൊടുക്കാനും തയ്യാറെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ശക്തമായ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?
Story Highlights: Hareesh Peradi Support Rahul Gandhi