നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; 2011ലെ ഉത്തരവ് തിരുത്തി സുപ്രീം കോടതി

നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ടുമാത്രം കേസ് എടുക്കാനാവില്ലെന്ന 2011 ലെ വിധി തിരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
ജസ്റ്റിസുമാരായ എംആർ ഷാ, സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അരൂപ് ഭുയൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, ഇന്ദ്ര ദാസ് വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം, റനീഫ് വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നീ വിധികളാണ് റദ്ദാക്കിയത്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി.
Story Highlights: Mere Membership Of Unlawful Organization Is UAPA Offence; Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here