നസീര്‍ പടത്തിലെ ‘ബാബൂ-ഗോപീ’രംഗങ്ങള്‍ ഓര്‍മവന്നു;ഫാരിസ് അബൂബക്കര്‍ ബന്ധുവെന്ന പ്രചാരണത്തില്‍ മന്ത്രി റിയാസ്

ഫാരിസ് അബൂബക്കര്‍ തന്റെ ബന്ധുവാണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തെ പൂര്‍ണമായി തള്ളി മന്ത്രി മുഹമ്മദ് റിയാസ്. ഈ വ്യക്തിയെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടിട്ടുമില്ലെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ ഒരു അമ്മാവനെക്കൂടി കിട്ടിയതില്‍ സന്തോഷം അറിയിക്കുകയാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. (P A Muhammed Riyas on Faris abubaker controversy)
ചില മറുകും മുറിവുകളുമൊക്കെ കണ്ട് സഹോദരന്മാരെ തിരിച്ചറിയുന്ന പഴയ നസീറിന്റേയും ജയന്റേയും സിനിമാ രംഗങ്ങളാണ് തനിക്ക് ഓര്‍മവരുന്നതെന്നാണ് പ്രചാരണത്തിന് നേരെ റിയാസിന്റെ പരിഹാസം. ഇങ്ങനെ ഒരു അമ്മാവനെ കിട്ടിയതിന്റെ സന്തോഷം എന്നെങ്കിലും കാണുമ്പോള്‍ പങ്കുവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?
മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് ഉള്‍പ്പെടെ ആരോപിച്ചിരുന്നു. ചില കാര്യങ്ങള്‍ക്കൊന്നും മറുപടി നല്‍കേണ്ടതില്ലെന്ന നിലപാടാണ് മന്ത്രി റിയാസ് ഇന്ന് പങ്കുവച്ചത്. റിയാസ് ഫാരിസിന്റെ സഹോദരിയുടെ മകനാണെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍.
Story Highlights: P A Muhammed Riyas on Faris abubaker controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here