Advertisement

റഫറിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്ന ആരോപണം: ബാഴ്സക്കെതിരെ ​യുവേഫയും അന്വേഷണത്തിന്

March 24, 2023
Google News 2 minutes Read
Barcelona

​റഫ​റി​മാ​ർ​ക്ക് കൈ​ക്കൂ​ലി ​കൊ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ബാ​ഴ്സ​ലോ​ണ​ക്കെ​തി​രെ യു​വേ​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സ്​​പെ​യി​നി​ലെ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് പിന്നാലെ കേ​സി​ൽ യു​വേ​ഫ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് ബാ​ഴ്സ​ലോ​ണ​ക്ക് തിരിച്ചടിയാണ്. കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​​ണ്ടെ​ത്തി​യാ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ല​ട​ക്കം വി​ല​ക്കു​ണ്ടാ​കും.

അ​ച്ച​ട​ക്ക വി​ഭാ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് യു​വേ​ഫ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ്പാ​നി​ഷ് റ​ഫ​റി​യി​ങ് ക​മ്മി​റ്റി മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് മ​രി​യ​യു​ടെ ക​മ്പ​നി​ക്ക് 7.7 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 63.32 കോ​ടി രൂ​പ) ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. 2001 മു​ത​ൽ 2018 വ​രെ ഈ ​തു​ക ന​ൽ​കി​യ​ത് റ​ഫ​റി​മാ​രെ സ്വാ​ധീ​നി​ക്കാ​നാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. കാ​യി​ക​രം​ഗ​ത്ത് അ​ഴി​മ​തി​യും ത​ട്ടി​പ്പും ന​ട​ത്തി​യ​താ​യി സ്പെ​യി​നി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു.

Read Also: ചരിത്രമെഴുതാൻ റൊണാൾഡോ; ഇന്ന് പോർചുഗലിനായി ബൂട്ട് കെട്ടിയാൽ തിരുത്തപ്പെടുന്നത് ലോകറെക്കോർഡ്

എന്നാൽ റ​ഫ​റി​ക്ക് പ​ണം ന​ൽ​കി മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​തി​ന് തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​ണം ​കൊ​ടു​ത്ത് മ​ത്സ​ര​ഫ​ലം അ​ട്ടി​മ​റി​ച്ച​താ​യി യു​വേ​ഫ​ക്ക് ബോ​ധ്യ​മാ​യാ​ൽ ഒ​രു വ​ർ​ഷ​ത്തെ മ​ത്സ​ര​വി​ല​ക്കും കൂ​ടു​ത​ൽ കോ​ട​തി ന​ട​പ​ടി​ക​ളും ബാ​ഴ്സ​ലോ​ണ നേ​രി​ടേ​ണ്ടി വ​രും. സാ​​ങ്കേ​തി​ക റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​ണ് ക്ല​ബി​ന്റെ വാ​ദം.

Story Highlights: UEFA to investigate Barcelona for its referee payments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here