Advertisement

മാറ്റുരക്കുന്നത് 24 ടീമുകള്‍; കാല്‍പ്പന്ത് ആവേശം ഉയര്‍ത്തി യൂറോ കപ്പ് നാളെ

June 13, 2024
Google News 2 minutes Read
Munich arena Germany

യൂറോപ്പിലെ കാല്‍പ്പന്ത് കളിയിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ മ്യൂണിക് ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട് എന്നീ പത്ത് നഗരങ്ങളിലാണ് യൂറോ കപ്പ് വേദികള്‍ സജ്ജമാക്കിയിരിക്കുന്നത്. 51 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ജൂണ്‍ 26 വരെ നീളും. തുടര്‍ന്ന് 16 ടീമുകളുടെ നോക്കൗട്ട് മത്സരങ്ങള്‍ ജൂണ്‍ 29 ന് ആരംഭിക്കും. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് നോക്ക് ഔട്ട് മത്സരങ്ങള്‍ കളിക്കാം. ഇതിന് പുറമെ നാല് മൂന്നാം സ്ഥാനക്കാര്‍ക്കും നോക്ക് ഔട്ടിലെത്താം. ജൂലൈ 14 ന് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില ഒളിമ്പിയ സ്റ്റേഡിയത്തിലായിരിക്കും യൂറോ-2024 ന്റെ ഫൈനല്‍. യൂറോ 2024-ലെ ടീമുകള്‍, ഗ്രൂപ്പുകള്‍, മത്സരങ്ങള്‍, കിക്കോഫ് സമയങ്ങള്‍, വേദികള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ താഴെ.

ഗ്രൂപ്പും ടീമുകളും

ഗ്രൂപ്പ് എ: ജര്‍മ്മനി, സ്‌കോട്ട്‌ലാന്റ്, ഹംഗറി, സ്വിറ്റ്‌സര്‍ലാന്റ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്‍മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലാന്റ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലോവാക്യ, റൊമാനിയ, യുക്രയ്ന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്‌റിപബ്ലിക്‌

Story Highlights : euro 2024 full football match schedule start times format and teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here