Advertisement

സൗദിയില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് 24 ഇന്ത്യക്കാര്‍ നാടണഞ്ഞു; തിരിച്ചെത്തിയവരില്‍ മലയാളികളും

March 25, 2023
2 minutes Read
24 Indians deported from deportation center in Saudi

സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് 24 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങിയെത്താനായത്. നാല് മലയാളികളും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു.(24 Indians deported from deportation center in Saudi)

സൗദിയില്‍ നിയമലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. അബഹ നാടുകടത്തല്‍ കേന്ദ്രത്തിലായിരുന്ന നാല് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരെ ജിദ്ദ വഴി ഡല്‍ഹിയിലെത്തിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ അസീര്‍ മേഘലയിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നും പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടവരാണ് ഇവരില്‍ കൂടുതലും.

Read Also: മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ

രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്തവരും ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടി കേസില്‍പ്പെട്ടവരും കൂട്ടത്തിലുണ്ട്. നേരത്തെ ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്ത, തെരുവില്‍ കഴിഞ്ഞിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികളും നാട്ടിലേക്ക് മടങ്ങിയവരുടെ സംഘത്തിലുണ്ട്.

യുപി, കശ്മീര്‍, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധികളും ഉണ്ടായിരുന്നു.

Story Highlights: 24 Indians deported from deportation center in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top