Advertisement

ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍; ഇന്ന് വിശദമായ നിയമചര്‍ച്ചകള്‍ക്ക് തയാറെടുത്ത് രാജ്ഭവന്‍

March 25, 2023
Google News 3 minutes Read
Governor Arif Muhammed Khan prepared for detailed legal discussions today

ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടികളെത്തുടര്‍ന്ന് വിശദമായ നിയമചര്‍ച്ചകള്‍ക്ക് തയാറെടുത്ത് രാജ്ഭവന്‍. ഇന്ന് തിരുവനന്തപുരത്തെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമവിദഗ്ധരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമചര്‍ച്ചകള്‍ക്ക് രാജ്ഭവന്‍ ഒരുങ്ങുന്നത്. (Governor Arif Muhammed Khan prepared for detailed legal discussions today)

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദത്തിനാണ് ഇന്നലെ ഹൈക്കോടതി അംഗീകാരം നല്‍കിയത്. സെനറ്റംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നാണ് ഗവര്‍ണര്‍ ആരോപിച്ചത്. ചാന്‍സലറായ തനിക്കെതിരെ പ്രവര്‍ത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്.

Read Also: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?

വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണ്ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാന്‍സലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത്.

Story Highlights: Governor Arif Muhammed Khan prepared for detailed legal discussions today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here