തൃശൂര്‍ ചേലക്കരയില്‍ മൂന്ന് പേർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

തൃശൂര്‍ ചേലക്കരയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കുത്തേറ്റ മറ്റ് രണ്ട് പേരെ തൃശൂര്‍ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം സ്വദേശി ജോര്‍ജാണ് (60) കുത്തേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശി പളനിസ്വാമി, മകന്‍ സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചേലക്കര പരക്കാടാണ് സംഭവം നടന്നത്. ഇവര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. (man was stabbed to death in Thrissur ).
Read Also: ആലപ്പുഴയില്‍ കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു; മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലെന്ന് സൂചന
മൂന്ന് പേരും പരക്കാട് താമസിച്ച് വരികയായിരുന്നു. ജോര്‍ജ് കൃഷിത്തോട്ടത്തിലും മറ്റുള്ളവര്‍ ക്വാറിയിലുമാണ് ജോലി ചെയ്യുന്നത്. ജോര്‍ജിന്‍റെ ബന്ധുവിനെയാണ് സുധാകരന്‍ വിവാഹം കഴിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോര്‍ജ് കത്തിയുമായി ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ആദ്യം ജോര്‍ജ് റോഡില്‍ വച്ച് പളനിസ്വാമിയെ കുത്തുകയായിരുന്നു. പിന്നീട് സുധാകരനെയും കുത്തി പരിക്കേൽപ്പിച്ചു. ഈ സംഘർഷത്തിനിടെ ജോര്‍ജിനും കുത്തേൽക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം മരിച്ചത്.
Story Highlights: man was stabbed to death in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here