Advertisement

പ്രതിപക്ഷ നേതാവ് പക്വതയോടെ പെരുമാറണം, രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണുള്ളത്: പി.രാജീവ്

March 25, 2023
Google News 2 minutes Read
v d satheesan p rajeev

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി മന്ത്രി പി.രാജീവ്. പ്രതിപക്ഷ നേതാവ് പക്വതയോടെ പെരുമാറണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. വിശാലമായി ഒന്നിച്ച് നിൽക്കേണ്ട സാഹചര്യത്തിൽ ഭിന്നിപ്പുണ്ടാക്കരുത്. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും രാജ്യത്ത് ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഭിന്നാഭിപ്രായം ആരെ സഹായിക്കാനെന്ന് വ്യക്തമാണ്. പൊലീസുകാർക്ക് നേരെ മനപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടാണെന്ന് വി.ഡി.സതീശൻ ആരോപിച്ചിരുന്നു . ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. കെഎസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിക്കുന്നു. ബിജെപിയെ സന്തോഷിപ്പാക്കാനാണ് സർക്കാർ ഇത് ചെയ്യുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം. ഇടത് നേതാക്കൾക്ക് എതിരെ തൂങ്ങി നിൽക്കുന്ന കേസുകളാണ് സർക്കാർ നിലപാടിന് പിന്നിൽ. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ അപ്പോൾ നോക്കാം. തെരഞ്ഞെടുപ്പ് കണ്ട് ആരും മനപ്പായസമുണ്ണണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: രാഹുൽ ഗാന്ധി വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്; വി.ഡി.സതീശൻ

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനിരിക്കുകയാണ്. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുല്‍ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും .

Story Highlights: P Rajeev Reacts V Satheesan’s Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here