Advertisement

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

March 25, 2023
Google News 2 minutes Read
PLUS TWO student drowned to death Pamba River

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) വൈകിട്ട് മൂന്ന് മണിയോടെ പമ്പാനദിയിലെ തകഴി കുന്നുമ്മ പുലിമുഖം ജട്ടിയിലായിരുന്നു അപകടം.

Read Also: പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷയ്ക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്. ഇതിനിടെ സുഹൃത്തുക്കളുമായി പമ്പയാറ്റിലെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights: PLUS TWO student drowned to death Pamba River

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here