റഷ്യന്‍ യുവതിയ്ക്ക് വീടണയാന്‍ കടമ്പകളേറെ; താത്ക്കാലിക പാസ്‌പോര്‍ട്ട് ഉടന്‍ ലഭ്യമാക്കിയേക്കുമെന്ന് റഷ്യന്‍ ഹോണററി കോണ്‍സുല്‍

കോഴിക്കോട് ആണ്‍ സുഹൃത്തിന്റെ ശാരീരിക പീഡനത്തിന് ഇരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതിയെ സ്വദേശത്തേക്ക് മടക്കിയയ്ക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ ഹോണററി കോണ്‍സുല്‍ രതീഷ് സി നായര്‍. യുവതിയുടെ സ്വദേശമായ സൈബീരിയയിലെ പ്രാദേശിക ഭരണകൂടവുമായി അധികൃതര്‍ ബന്ധപ്പെട്ടുവെന്നും അവിടുത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ യുവതിയെ നാട്ടിലെത്തിക്കാനാകുമെന്നും രതീഷ് സി നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Russian Honorary Consul on Russian woman temporary passport Kozhikode)
യുവതിയുടെ പാസ്‌പോര്‍ട്ട് സുഹൃത്ത് ആഖില്‍ നശിപ്പിച്ചുകളഞ്ഞിരുന്നു. യുവതിയെ മടക്കിയയ്ക്കുന്നതിനായി താത്ക്കാലിക പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള നീക്കവും ഉടന്‍ നടക്കുമെന്ന് റഷ്യന്‍ ഹോണററി കോണ്‍സുല്‍ അറിയിച്ചു. പാസ്‌പോര്‍ട്ടും എത്തി കോടതി വിധി കൂടി അനുകൂലമായി വന്നാല്‍ റഷ്യന്‍ യുവതിയ്ക്ക് നാടണയാന്‍ കഴിയുമെന്നും രതീഷ് സി നായര്‍ വ്യക്തമാക്കി.
Read Also: ‘ഇരുമ്പ് വടി കൊണ്ട് നിരന്തരം അടിയ്ക്കും, പാസ്‌പോര്‍ട്ട് കീറി തടവിലാക്കി’; ആഖിലില്‍ നിന്ന് റഷ്യന്‍ യുവതി നേരിട്ടത് ക്രൂര ലൈംഗിക പീഡനം
പ്രതി ആഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്നാണ് റഷ്യന്‍ യുവതി പൊലീസിനോട് പറഞ്ഞത്. ആഖില്‍ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. തന്റെ ഫോണും പാസ്‌പോര്‍ട്ടും ആഖില്‍ നശിപ്പിച്ചു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാന്‍ തടങ്കലിലാക്കിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് തന്റെ കൈമുട്ടിനും കാല്‍മുട്ടിനും പരുക്കേറ്റതായി യുവതി പൊലീസിനെ അറിയിച്ചു. ആഖില്‍ ലഹരിയ്ക്ക് അടിമയാണ്. പാസ്‌പോര്‍ട്ട് തന്റെ കണ്‍മുന്നില്‍ വച്ച് വലിച്ചുകീറി കളഞ്ഞെന്നും റഷ്യന്‍ യുവതി പൊലീസിനോട് വെളിപ്പെടുത്തി.
Story Highlights: Russian Honorary Consul on Russian woman temporary passport Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here