പോരാട്ട വഴിയിലെ കനലാവുന്ന രാഹുലിന് പിന്നില്‍ ജനാധിപത്യ ഇന്ത്യ ഉറച്ചു നിൽക്കും; റിയാദ് മലപ്പുറം കെഎംസിസി

ജനാധിപത്യത്തിന്റെ മരണമൊഴി മുഴങ്ങുന്ന സമയത്ത് സത്യം വിളിച്ച് പറയുകയും ധീരമായി നീതിക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭാരതത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധിയെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി. പോരാട്ട വഴിയിലെ കനലാവുന്ന രാഹുലിന് പിന്നില്‍ ജനാധിപത്യ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്നും കെഎംസിസി അഭിപ്രായപെട്ടു.(Democratic India will stand firmly behind Rahul gandhi- Riyadh Malappuram KMCC)
പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് 2 വര്‍ഷം തടവ് ശിക്ഷ വിധിച്ചതും അതിന്റെ പേരില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് ലോക്‌സഭ അംഗത്വം അയോഗ്യത കല്പിച്ചതും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെഎംസിസി വ്യക്തമാക്കി.
Read Also: കർണാടകയിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച; ഒരാൾ കസ്റ്റഡിയിൽ
യോഗത്തില്‍ ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. ഭാരതത്തെ തിരിച്ചെടുക്കുവാനുള്ള പരിശ്രമം വിജയം കാണുന്നത് വരെ ജനാധിപത്യ, മതേതര കക്ഷികള്‍ രാജ്യത്തിന് വേണ്ടി അണി നിരക്കണമെന്നും യോഗം ആവശ്യപെട്ടു. ഇന്ത്യന്‍ പാര്‍ലിമെന്റിനകത്തും പുറത്തും ജനാതിപത്യ ഇന്ത്യയെ തിരിച്ചു കൊണ്ടുവരാനുള്ള രഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, ശരീഫ് അരീക്കോട്, മുനീര്‍ വാഴക്കാട്, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, അഷ്‌റഫ് മോയന്‍, റഫീഖ് മഞ്ചേരി,സിദീഖ് കോനാരി, യൂനുസ് സലീം താഴെകോട്, യൂനുസ് കൈതകോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Story Highlights: Democratic India will stand firmly behind Rahul gandhi- Riyadh Malappuram KMCC