Advertisement

‘മെസിയെ എനിക്കിഷ്ടമല്ല, ഞാന്‍ എഴുതൂല’; നാലാം ക്ലാസുകാരിയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം

March 26, 2023
Google News 3 minutes Read
Investigation over answer sheet viral Messi and Neymar question

സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുന്‍മ്പ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡി.ഡി.ഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡി.ഡി.ഇ അറിയിച്ചു.(Investigation over answer sheet viral Messi and Neymar question)

മലപ്പുറം തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിന്റെ ഉള്ളടക്കമാണ് ചോര്‍ന്നത്. ഇത് ചിത്രം സഹിതമാണ് സമൂഹമാധ്യങ്ങളില്‍ വൈറലാണ്. ഇതിന് പിന്നാലെയാണ് ഡി.ഡി.ഇ അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also: അർജുന്റെ വീടിന് തറക്കല്ലിട്ടു; നൽകിയ വാക്കുപാലിച്ച് ​ഗണേഷ് കുമാർ, താനൊരു നിമിത്തം മാത്രമാണെന്ന് എംഎൽഎ

വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. വിഷയത്തില്‍ രണ്ട് സ്‌കൂളുകളോടും പ്രവൃത്തി ദിവസമായ നാളെ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലങ്കില്‍ അധ്യാപകര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് തീരുമാനം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക എന്നതായിരുന്നു ചോദ്യം.

Story Highlights: Investigation over answer sheet viral Messi and Neymar question

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here