എം.കെ. സുരേന്ദ്രന് ‘കേളി’ യാത്രയയപ്പ് നൽകി

കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ രക്ഷാധികാരി സമിതി അംഗം എം കെ സുരേന്ദ്രന് കേളി യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി കണ്‍വീനര്‍ സുകേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുനീര്‍ ബാബു ആമുഖപ്രഭാഷണം നിനവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാര്‍, എസ് ജോര്‍ജ്, വിജയന്‍ ബി, ഏരിയ കമ്മിറ്റി അംഗങ്ങളായ സഫറുള്ള, അബ്ദുല്‍ നാസര്‍, വാസുദേവന്‍, അബ്ദുള്‍ റഷീദ്, ഒവൈദ യൂണിറ്റ് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ 29വര്‍ഷമായി റിയാദിലെ അല്‍ തസ്‌ലിയാത്ത് വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡറായി ജോലി ചെയ്തു വരുന്ന സുരേന്ദ്രന്‍ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ്. കേളി സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഭക്ഷണം തയ്യാറാക്കുന്നതില്‍ നേതൃത്വം വഹിച്ചിരുന്ന സുരേന്ദ്രന്‍, കേളി മെഗാഷോയുടെ സ്‌റ്റേജ് ഒരുക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചു.
Read Also: തലശേരി ക്രിക്കറ്റ് ക്ലബ് റിയാദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ബദിയ ഏരിയ സെക്രട്ടറി കിഷോര്‍, ന്യൂ സനയ്യ ഏരിയ കമ്മിറ്റിക്ക് വേണ്ടി ട്രഷറര്‍ ബൈജു ബാലചന്ദ്രന്‍, സനയ്യ അര്‍ബൈന്‍ ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി വാസുദേവന്‍ കെ എന്നിവര്‍ പൊന്നാട അണിയിച്ചു. സനയ്യ അര്‍ബൈന്‍ രക്ഷാധികാരി സമിതി സെക്രട്ടറി സുകേഷ് കുമാര്‍ മൊമെന്റോയും വിജയകുമാര്‍ എസ് ഉപഹാരവും കൈമാറി. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ട്രഷറര്‍ സഫറുള്ളയും ഒവൈദ യൂണിററ് മൊമെന്റോ വിനു സോമനും ഉപഹാരം ഉണ്ണികൃഷ്ണനും, ഈസ്റ്റ് യൂണിറ്റിന്റെ ഉപഹാരം ഉമ്മറും, ബ്രിഡ്ജ് യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസറും കൈമാറി. യോഗത്തില്‍ ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍ സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
Story Highlights: Keli gave a farewell to M K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here