അ’യോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അ’യോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് രാഹുലിന്റെ പുതിയ ട്വിറ്റര്‍ ബയോ. പാര്‍ലമെന്റ് അംഗം എന്നായിരുന്നു രാഹുലിന്റെ നേരത്തെയുള്ള ബയോ.(Rahul Gandhi changes his Twitter Bio as Dis’Qualified MP)
https://twitter.com/RahulGandhi?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor
അതേസമയം രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ ഗാന്ധിസമാധിയായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് സത്യാഗ്രഹം തുടങ്ങിയത്.
Read Also: വയനാട് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് ബിഡിജെഎസ്
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രിയങ്കാഗാന്ധി എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനോടുനുബന്ധിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആവിഷ്കരിക്കുന്ന പ്രതിഷേധപരിപാടികളുടെ തുടക്കമായിരിക്കും രാജ്ഘട്ടിലെ സത്യാഗ്രഹം.
Story Highlights: Rahul Gandhi changes his Twitter Bio as Dis’Qualified MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here