ഡബ്ല്യു.പി.എൽ ഫൈനൽ: ഡൽഹിക്കെതിരെ മുംബൈയ്ക്ക് 132 റൺസ് വിജയലക്ഷ്യം

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മുംബൈക്ക് വേണ്ടി ഇംഗ്ലണ്ട് താരം ഇസ്സി വോങ്, വിൻഡീസ് തരാം ഹെയ്‌ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് നേടി.
മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ മെഗ് ലാനിംഗ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബാറ്റിംഗ് തകർച്ചയാണ് ടീമിനെ കാത്തിരുന്നത്. 79 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റാണ് ടീമിന് നഷ്ടമായി. ക്യാപ്റ്റൻ മെഗ് ലാനിങ്ങൊഴികെ ആർക്കും അധികനേരം ക്രീസിൽ തുടരാനായില്ല.
ലാനിംഗ് 29 പന്തിൽ 35 റൺസെടുത്തു. മരിജൻ ക്യാപ് 18 ഉം ഷെഫാലി വർമ 11 ഉം റൺസ് നേടി. ഇസ്സി വോങ് ഹെയ്‌ലി മാത്യൂസ് എന്നിവരുടെ മുന്നിൽ ഡൽഹിക്ക് അടിതെറ്റുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അമേലിയ കെർ രണ്ട് വിക്കറ്റും സ്വന്തമാക്കി.
Story Highlights: WPL 2023 Final; Mumbai set a target of 132 runs against Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here