നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം തന്നെ

നിരവധി മലയാള സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു. ( innocent sukumari movies )
കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളിൽ നിന്ന് പ്രേക്ഷകർക്ക് അൽപം ആശ്വാസം നൽകിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ ചില സീനുകളായിരുന്നു. തലയണമന്ത്രത്തിലും കരാട്ടെ മാസ്റ്ററായി ഇന്നസെന്റും സുലോചനാ തങ്കപ്പനായി സുകുമാരിയും കസറി.
Read Also:
നമ്പർ 1 സ്‌നോഹതീരം ബാംഗ്ലൂർ നോർത്തിലെ കുര്യാക്കോസും സ്‌കൂൾ പിൻസിപ്പലുമായുള്ള രംഗങ്ങൾ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 1990 ൽ പുറത്തിറങ്ങിയ അനന്ത വൃത്താന്തത്തിലെ ഇരുവരും ചേർന്നുള്ള പ്രണയരംഗം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
ഒടുവിൽ മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിടവാങ്ങിയ അതേ മാർച്ച് 26ന് കൃത്യം പത്ത് വർഷത്തിനിപ്പുറം ഇന്നസെന്റും യാത്രയായി.
Story Highlights: innocent sukumari movies