1979ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്, യുഡിഎഫിന് നല്‍കിയ പിന്തുണ, ഒരു വോട്ട് ചെയ്യാന്‍ കഷ്ടപ്പെട്ടൊരു തീവണ്ടി യാത്ര; ഇന്നസെന്റിനെ ഓര്‍മിച്ച് അയല്‍ക്കാര്‍

തന്റെ വീടുകള്‍ക്കെല്ലാം പാര്‍പ്പിടം എന്ന് പേര് നല്‍കിയ ഇന്നസെന്റിന് പാര്‍ക്കുന്ന ഇടങ്ങളും ചുറ്റുപാടുകളും നാടും നാട്ടുകാരും അയല്‍ക്കാരും എക്കാലവും പ്രീയപ്പെട്ടതായിരുന്നു. വല്ലപ്പോഴും ഒരു നോക്ക് മാത്രം കാണുന്ന സിനിമാക്കാരന്‍ ആയിരുന്നില്ല ഇന്നസെന്റ് ഇരിങ്ങാലക്കുടക്കാര്‍ക്ക്. നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന, നാട്ടുകാര്‍ക്ക് കഴിയുന്ന പോലെ സഹായങ്ങള്‍ ചെയ്യുന്ന, പൊതുപ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ഒരു തനിനാട്ടുകാരനായാണ് ഇന്നസെന്റ് അയല്‍പക്കത്തെല്ലാം ഇടപെട്ടിരുന്നത്. ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത വേദനയോടെയാണ് ആ നാട് കേള്‍ക്കുന്നത്. (Neighbours about actor Innocent)
പൊട്ടിപ്പാളീസായ ഇന്നസെന്റിന്റെ പലവിധ ബിസിനസുകളെക്കുറിച്ചും നാട്ടുകാര്‍ക്ക് നിരവധി കഥകള്‍ പറയാനുണ്ട്. ജംഗ്ഷനിലെ സ്റ്റേഷനറിക്കടയും തീപ്പട്ടിക്കമ്പനിയും ലാഭത്തിലല്ലായിരുന്നെങ്കിലും നാട്ടുകാര്‍ ആ കഥകളൊന്നും മറന്നിട്ടില്ല. രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ചോദിക്കുന്നവരെ സഹായിക്കാന്‍ ഇന്നസെന്റിന് ഒരു മടിയും ഇല്ലായിരുന്നെന്നും നാട്ടുകാര്‍ ഓര്‍മിക്കുന്നു.
1979ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഇന്നസെന്റിന്റെ അയല്‍വാസികള്‍ ഓര്‍മിച്ചെടുക്കുന്നുണ്ട്. 12-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇന്നസെന്റ് മത്സരിച്ചതെങ്കിലും യുഡിഎഫിന്റെ പിന്തുണ ഇന്നസെന്റിന് അന്ന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അയല്‍വാസികള്‍ ഓര്‍മിച്ചെടുക്കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്തു. ഒരു വോട്ട് ചെയ്യാനായി മാത്രം മദ്രാസില്‍ നിന്ന് രാത്രി റിസര്‍വേഷന്‍ ടിക്കറ്റൊന്നുമില്ലാതെ കഷ്ടപ്പെട്ട് അദ്ദേഹം നാട്ടില്‍ വന്നിട്ടുണ്ടെന്നും അയല്‍വാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ചെറിയ വേഷങ്ങള്‍ ചെയ്ത് ക്ലച്ച് പിടിക്കാതെ തീപ്പട്ടി കമ്പനി നടത്തി; പീന്നീട് ഇന്നച്ചന്‍ തിരികെയെത്തിയത് ഗംഭീരമായി; ഇന്നസെന്റിന്റെ വിസ്മയിപ്പിക്കുന്ന താരജീവിതംRead Also:
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
തന്റെ വീടുകള്‍ക്കെല്ലാം പാര്‍പ്പിടം എന്ന് പേര് നല്‍കിയ ഇന്നസെന്റിന് പാര്‍ക്കുന്ന ഇടങ്ങളും ചുറ്റുപാടുകളും നാടും നാട്ടുകാരും അയല്‍ക്കാരും എക്കാലവും പ്രീയപ്പെട്ടതായിരുന്നു. വല്ലപ്പോഴും ഒരു നോക്ക് മാത്രം കാണുന്ന സിനിമാക്കാരന്‍ ആയിരുന്നില്ല ഇന്നസെന്റ് ഇരിങ്ങാലക്കുടക്കാര്‍ക്ക്. നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന, നാട്ടുകാര്‍ക്ക് കഴിയുന്ന പോലെ സഹായങ്ങള്‍ ചെയ്യുന്ന, പൊതുപ്രവര്‍ത്തനം ഇഷ്ടപ്പെടുന്ന ഒരു തനിനാട്ടുകാരനായാണ് ഇന്നസെന്റ് അയല്‍പക്കത്തെല്ലാം ഇടപെട്ടിരുന്നത്. ഇന്നസെന്റിന്റെ വിയോഗ വാര്‍ത്ത വേദനയോടെയാണ് ആ നാട് കേള്‍ക്കുന്നത്.
പൊട്ടിപ്പാളീസായ ഇന്നസെന്റിന്റെ പലവിധ ബിസിനസുകളെക്കുറിച്ചും നാട്ടുകാര്‍ക്ക് നിരവധി കഥകള്‍ പറയാനുണ്ട്. ജംഗ്ഷനിലെ സ്റ്റേഷനറിക്കടയും തീപ്പട്ടിക്കമ്പനിയും ലാഭത്തിലല്ലായിരുന്നെങ്കിലും നാട്ടുകാര്‍ ആ കഥകളൊന്നും മറന്നിട്ടില്ല. രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ചോദിക്കുന്നവരെ സഹായിക്കാന്‍ ഇന്നസെന്റിന് ഒരു മടിയും ഇല്ലായിരുന്നെന്നും നാട്ടുകാര്‍ ഓര്‍മിക്കുന്നു.
1979ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ഇന്നസെന്റിന്റെ അയല്‍വാസികള്‍ ഓര്‍മിച്ചെടുക്കുന്നുണ്ട്. 12-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഇന്നസെന്റ് മത്സരിച്ചതെങ്കിലും യുഡിഎഫിന്റെ പിന്തുണ ഇന്നസെന്റിന് അന്ന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അയല്‍വാസികള്‍ ഓര്‍മിച്ചെടുക്കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്തു. ഒരു വോട്ട് ചെയ്യാനായി മാത്രം മദ്രാസില്‍ നിന്ന് രാത്രി റിസര്‍വേഷന്‍ ടിക്കറ്റൊന്നുമില്ലാതെ കഷ്ടപ്പെട്ട് അദ്ദേഹം നാട്ടില്‍ വന്നിട്ടുണ്ടെന്നും അയല്‍വാസികള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
Story Highlights: Neighbours about actor Innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here