Advertisement

രണ്ടാം കുഞ്ഞ് പെൺകുഞ്ഞാണോ ? എങ്കിൽ ലഭിക്കും കേന്ദ്രസർക്കാരിന്റെ ധനസഹായം

March 27, 2023
Google News 2 minutes Read
second girl baby mother financial help

രണ്ടാമതുണ്ടാകുന്നത് പെൺകുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക. ( second girl baby mother financial help )

നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രസർക്കാർ 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാണ് രണ്ടാമത് ജനിക്കുന്ന പെൺകുഞ്ഞിനും 5000 രൂപയുടെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെ സഹായം നൽകും.

മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎൽ , എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതി പ്രകാരം പണം ലഭിക്കും.

സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.

Story Highlights: second girl baby mother financial help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here