ഊര്‍ജ രംഗത്ത് പങ്കാളിത്തം വര്‍ധിപ്പിക്കാൻ സൗദിയും ചൈനയും

ഊര്‍ജ രംഗത്ത് സൗദിയും ചൈനയും പങ്കാളിത്തം വര്‍ധിപ്പിക്കും. 2027 ഓടെ സൗദി അരാംകോയുടെ പ്രതിദിന എണ്ണയുല്‍പാദനം പതിമൂന്ന് ദശലക്ഷം ബാരലായി ഉയര്‍ത്തുമെന്ന് അരാംകോ സി.ഇ.ഒ. അറിയിച്ചു.
പ്രതിദിനം പതമൂന്ന് ദശലക്ഷം ബാരലായി ഉല്‍പാദനം നിലനിര്‍ത്താനാണ് പദ്ധതിയുടുന്നതെന്ന് കമ്പനി സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. ചൈന ഡവലപ്പ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തന്ത്രപരമായ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. കാര്‍ബണ്‍ കുറഞ്ഞ ഉല്‍പന്നങ്ങള്‍, രാസ വസ്തുക്കള്‍, നൂതന സാങ്കേതിക വിദ്യ എന്നിവ സംയുക്ത സംരഭങ്ങള്‍ വഴി വിപണിയിലെത്തിക്കും.
Read Also: മസ്‌കത്തിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾക്ക് നിയന്ത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജ സുരക്ഷയും പിന്തുണയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അമീൻ നാസര്‍ വ്യക്തമാക്കി. ചൈനിയിലെ ഊര്‍ജ സുരക്ഷയ്ക്കും വികസനത്തിനുമുള്ള അരാംകോയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.
Story Highlights: Aramco affirms support for China’s energy security
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here