Advertisement

മസ്‌കത്തിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾക്ക് നിയന്ത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

March 28, 2023
Google News 2 minutes Read
Muscat Municipality

വഴിയോര കച്ചവട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി . നഗരത്തിന്റെ സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

വഴിയോര കച്ചവട തൊഴിലുകളിൽ ഏർപ്പെടുന്നതിന് ഒമാനി പൗരന്മാരെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രവാസി തൊഴിലാളികളെ ജോലിക്ക് വെക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം കച്ചവടം ചെയ്യുന്നതിനായി മസ്കത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് മുൻകൂർ അനുമതി നേടുകയും വേണം. ലൈസൻസ് നേടിയ കച്ചവടക്കാർ അധികൃതർ നിർദേശിച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്.

Read Also: സൗദി ആഭ്യന്തര മന്ത്രിയും സൗദിയിലെ ഇന്ത്യന്‍ അംബാസഡറും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തെരുവ് കച്ചവടക്കാരായ ആളുകളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Story Highlights: Muscat Municipality sets new rules for street vendors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here