Advertisement

മിഷൻ അരിക്കൊമ്പൻ; നാളത്തെ മോക്ക് ഡ്രില്‍ ഒഴിവാക്കി

March 28, 2023
Google News 1 minute Read

അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായുള്ള മോക്ഡ്രിൽ നാളെ ഉണ്ടാവില്ല. കേസ് കോടതിയുടെ പരിഗണനയിലാതിനാലാണ് തീരുമാനം. അതേസമയം അരിക്കൊമ്പനെ പിടികൂടാൻ എട്ടു സംഘങ്ങളായുള്ള ദൗത്യസംഘത്തെ നിയോഗിച്ചു. കോടതി വിധി നാളെ അനുകൂലമാണെങ്കില്‍ മറ്റന്നാള്‍ രാവിലെ നാല് മണി മുതല്‍ ദൗത്യം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിക്കും.

സി.സി.എഫു മാരായ നരേന്ദ്ര ബാബു, ആർ.എസ് അരുൺ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക.

അതേസമയം മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ വീണ്ടും ദൗത്യ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങി. വൈകീട്ട് മൂന്നരയോടെ അരിക്കൊമ്പനും മറ്റ് മൂന്ന് ആനകളും എത്തിയത്. താത്കാലിക റേഷന്‍ കട ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്താണ് നിലവില്‍ ആനയുള്ളത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ കാട്ടാനയെ കൂട്ടിലാക്കാൻ വനം വകുപ്പ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

Read Also: മിഷൻ അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി; മോക്ഡ്രിൽ ശനിയാഴ്ച

ഓരോ സംഘത്തിൻറെ തലവന്മാർ നിൽക്കേണ്ട സ്ഥലവും നിശ്ചയിച്ചു. അരിക്കൊമ്പനെ മയക്ക് വെടി വച്ചാൽ കൊണ്ടുപോകാനുള്ളവാഹനവും തയ്യാറാണ്. 29ന് കോടതിവിധി അനുകൂലമായാൽ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. നിലവിൽ ദൗത്യ മേഖലയായ സിമൻറ് പാലത്തിന് സമീപത്താണ് അരികൊമ്പനുള്ളത്.

Story Highlights: mission arikomban mock drill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here