Advertisement

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെത്തി

March 28, 2023
Google News 2 minutes Read
Prince Mohammed bin Salman

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെത്തി. ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

മസ്ജിദുന്നബവിയിലെത്തിയ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ഇമാമുമാരും ഖതീബുമാരും മസ്ജിദുന്നബവി കാര്യാലയ മേധാവികളും ചേർന്ന് വരവേറ്റു. ശേഷം ഖുബാ പള്ളിയിൽ എത്തിയ കിരീടാവകാശിയെ മദീന ഇസ്ലാമിക കാര്യ മന്ത്രാലയം മേധാവി ഡോ. വജബ് അലി അൽഉതൈബി, ഖുബാ പള്ളി ഇമാം ഡോ. സുലൈമാൻ ബിൻ സലീമുല്ലാഹ് അൽറഹീലി, മുഅദിൻ അഹ്മദ് ഹസൻ ബുഖാരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

Read Also: ഊര്‍ജ രംഗത്ത് പങ്കാളിത്തം വര്‍ധിപ്പിക്കാൻ സൗദിയും ചൈനയും

ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, അമീർ സഊദ് ബിൻ സൽമാൻ, പണ്ഡിതസഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. സഅദ് ബിൻ നാസിർ അൽശശ്രി എന്നിവർ കിരീടാവകാശിയെ അനുഗമിച്ചിരുന്നു.

Story Highlights: Saudi Arabia’s Crown Prince visits Prophet’s Mosque in Medina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here