എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ യാത്ര; യുവതിയും യുവാവും പിടിയില്‍

ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എയുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
ബെംഗളുരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപംവച്ച് പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സിൽ നിന്നുമായി 20.110 ഗ്രാം എം.ഡി.എo.എ കണ്ടെടുത്തു.
Read Also: എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ
Story Highlights: Two arrested with MDMA Tourist Bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here