Advertisement

1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

March 29, 2023
Google News 1 minute Read
Justin Bieber To Retire

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിൻ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബർ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്.

15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന ‘റാംസായ് ഹണ്ട് സിന്‍ഡ്രോം’ ബാധിച്ചതായി ബീബർ ലോകത്തെ അറിയിച്ചത്. ഇനി തന്റെ ആരോഗ്യത്തിലും വിവാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീബറിന്റെ പദ്ധതിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here