Advertisement

സെലീന ഗോമസ് സംഗീത കരിയര്‍ നിര്‍ത്തുന്നു? പുതിയ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

January 3, 2024
Google News 3 minutes Read
Selena Gomez reveals her next album could be her last

ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് അവര്‍ പറയുന്നത്. ഇനി സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌ക്രീനിലായിരിക്കാനാണ് തന്റെ പുതിയ പ്ലാനെന്നും സെലീന കൂട്ടിച്ചേര്‍ത്തു. അതായത് സംഗീതത്തേക്കാള്‍ താന്‍ ഇനി അഭിനയത്തിന് പ്രാധാന്യം കൊടുക്കുമെന്നാണ് സെലീന വ്യക്തമാക്കിയിരിക്കുന്നത്. (Selena Gomez reveals her next album could be her last)

സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു ഫീല്‍ഡില്‍ മാത്രം സ്വയം പരിമിതപ്പെടുത്തരുതെന്നും അവതാരകര്‍ പറഞ്ഞെങ്കിലും തനിക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും താന്‍ ക്ഷീണിതയാണെന്നും സെലീന ഗോമസ് പറഞ്ഞു. ഇനി തന്റെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുമെന്നും അഭിമുഖത്തില്‍ സെലീന കൂട്ടിച്ചേര്‍ത്തു.

Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി

സെലീന തമാശ പറഞ്ഞതാകണേ എന്നാണ് എക്‌സിലെ ഒരുകൂട്ടം സെലീന ഗോമസ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. കരിയറിലെ അവസാനത്തെ ആല്‍ബമാണ് ഇനി വരാനിരിക്കുന്നതെങ്കില്‍ അതൊരു ഭീകര സംഭവമായിരിക്കുമെന്ന് ചില നെറ്റിസണ്‍സ് പറയുന്നു. നഷ്ടം മ്യൂസിക് ഇന്‍ഡസ്ട്രിക് ആയിരിക്കില്ലെന്നും അത് സെലീനയ്ക്ക് മാത്രമായിരിക്കുമെന്നും മറ്റുചിലരും പറയുന്നു. സംഗീതത്തിനും അഭിനയത്തിനുമൊപ്പം സെലീന റെയര്‍ ബ്യൂട്ടി എന്ന ഒരു കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡ് കൂടി വിജയകരമായി നടത്തിവന്നിരുന്നു.

Story Highlights: Selena Gomez reveals her next album could be her last

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here