Advertisement

ലോകനാടക ദിനത്തില്‍ നാടകാവതരണവും പ്രഭാഷണവും നടത്തി പ്രതിഭാ നാടകവേദി

March 29, 2023
Google News 4 minutes Read
Pratibha Nataka vedi held a play presentation and lecture on World Drama Day

ലോക നാടക ദിനത്തോടനുബന്ധിച്ച് മനാമയില്‍ നാടകാവതരണവും പ്രഭാഷണവും നടത്തി പ്രതിഭ നാടക വേദി. നാടക പ്രവര്‍ത്തകന്‍ ബേബിക്കുട്ടന്‍ തൂലിക ‘അരങ്ങും ഞാനും ‘എന്ന വിഷയത്തില്‍ പ്രഭാഷണും നടത്തി. അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റിന്റെയും നാടക നടനും സംവിധായകനും ആയ വിക്രമന്‍ നായരുടെയും വിയോഗത്തില്‍ നാടക വേദിക്ക് വേണ്ടി രാജേഷ് അട്ടാച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.(Pratibha Nataka vedi held a play presentation and lecture on World Drama Day)

ഒരൊറ്റ നാടകത്തില്‍ 6 വേഷങ്ങള്‍ ചെയ്ത് കേരള സംഗീത നാടക അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച നാടകപ്രവര്‍ത്തകനാണ് ബേബിക്കുട്ടന്‍. ‘ചെമ്മീന്‍ ‘ എന്ന നാടകം സംവിധാനം ചെയ്ത് രണ്ടായിരത്തോളം വേദികളില്‍ അവതരിപ്പിച്ച ബേബികുട്ടന്‍ തൂലിക തന്റെ നാടക ജീവിതത്തിലെ ഓര്‍മ്മകളും പങ്കുവച്ചു.

നടി നിലമ്പൂര്‍ ആയിഷയുടെ ജീവിത കഥ പശ്ചാത്തലമാക്കി ബോണി ജോസ് നാടക ആവിഷ്‌ക്കാരം നടത്തിയ ‘അനാഘ്രാത പുഷ്പം ‘ എന്ന ലഘുനാടകം അരങ്ങേറുകയുണ്ടായി. ശ്രീവിദ്യ വിനോദ്, അഷിത ഹാരിസ്, ശ്രുതി രതീഷ് , സാദിഖ് തെന്നല,രെജ്ഞ്ഞു റാന്‍ഷ്,ഷിജോ, ജയന്‍ കോളറാട് എന്നിവര്‍ വേഷമിട്ടു. തുടര്‍ന്ന് ജയന്‍ മേലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘മോദസ്ഥിതര്‍’ എന്ന ലഘുനാടകവും അവതരിപ്പിക്കപ്പെട്ടു. സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അരങ്ങില്‍ അനുഭാവപൂര്‍വ്വം അവതരിപ്പിക്കകയും, എന്നാല്‍ സ്വന്തം ജീവിതത്തില്‍ സ്ത്രീ വിരുദ്ധത കൊണ്ടുനടക്കുകയും ചെയ്യുന്ന പുരുഷന്മാരെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ ലഘുനാടകം. ഹരീഷ് പയ്യന്നൂര്‍,രജ്ഞീഷ് ചേലേരി, ശിബില്‍ഖാന്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍.

Read Also: സഹജീവി സ്‌നേഹത്തിന്റെയും മാതൃകയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്; പ്രവാസി ഇഫ്താര്‍ മീറ്റ്

പ്രതിഭ ഹാളില്‍ നടത്തിയ ലോക നാടകദിന പരിപാടിയില്‍ കലാ വിഭാഗം കണ്‍വീനര്‍ അനഘ രാജീവന്‍ സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍ അദ്ധ്യക്ഷനായിരുന്നു. പി.ശ്രീജിത് ബേബികുട്ടന്‍ തൂലികക്കുള്ള ഉപഹാരം കൈമാറി. നാടക സംവിധായകന്‍ ബോണി ജോസിനുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം വീരമണിയും, സംവിധായകന്‍ ജയന്‍ മേലത്തിനുള്ള ഉപഹാരം ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി.നാരായണനും കൈമാറി. പ്രതിഭ ട്രഷറര്‍ മിജോഷ് മൊറാഴ നന്ദി പറഞ്ഞു.രക്ഷാധികാരി സമിതി അംഗങ്ങളായ എന്‍.കെ. വീരമണി, സ:ഷെരീഫ് കോഴിക്കോട് ,സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ മിജോഷ് മൊറാഴ, അനില്‍ കണ്ണപുരം,നാടക വേദി അംഗങ്ങളായ ദുര്‍ഗ കാശിനാഥ് , സ്മിത സന്തോഷ്, കൂടാതെ കണ്ണന്‍ മുഹറഖ്, രാജേഷ് അട്ടാചാരി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Story Highlights: Pratibha Nataka vedi held a play presentation and lecture on World Drama Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here