Advertisement

സഹജീവി സ്‌നേഹത്തിന്റെയും മാതൃകയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്; പ്രവാസി ഇഫ്താര്‍ മീറ്റ്

March 29, 2023
Google News 3 minutes Read
Ramadan is example of love Dammam Pravasi Iftar Meet

മനുഷ്യ മനസുകളില്‍ ആസൂത്രിതമായി അകല്‍ച്ച സൃഷ്ടിക്കാന്‍ ഒരു വിഭാഗം ശ്രമങ്ങള്‍ നടത്തുമ്പോള്‍ മനസ് തുറന്നുള്ള ഒത്തുകൂടല്‍ വലിയ ഫലം ചെയ്യുമെന്ന് പ്രമുഖ പ്രഭാഷകന്‍ ജലീല്‍ നദ്‌വി. കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയാണ് റമദാന്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വെല്‍ഫെയര്‍ ദമ്മാം എറണാംകുളം-തൃശൂര്‍ സംയുക്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Ramadan is example of love Dammam Pravasi Iftar Meet)

റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ നിരവധി പേര്‍ പങ്കെടുത്തു. പ്രവാസി വെല്‍ഫെയര്‍ തൃശ്ശൂര്‍-എറണാകുളം ജില്ലാ പ്രസിഡന്റ് സമീഉല്ല കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രെട്ടറി നബീല്‍ പെരുമ്പാവൂര്‍, ട്രഷറര്‍ ഷൗക്കത് പാടൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റൗഫ് ചാവക്കാട്, അഷ്‌കര്‍ ഗനി, ശരീഫ് കൊച്ചി, സിദ്ധീക്ക് ആലുവ, ഹാരിസ് കൊച്ചി, ഷാജു പടിയത്ത്, മെഹബൂബ് മുടവന്‍കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read Also: കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം കൈമാറി

പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹ്സിന്‍ ആറ്റാശ്ശേരി, ജനറല്‍ സെക്രട്ടറി സുനില സലിം, ജനസേവന വിഭാഗം കണ്‍വീനര്‍ ജംഷാദ് അലി കണ്ണൂര്‍, സെക്രട്ടറി ഫൈസല്‍ കുറ്റ്യാടി, റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍റഹിം തിരൂര്‍ക്കാട്, ജനറല്‍ സെക്രട്ടറി ബിജു പൂതക്കുളം എന്നിവരും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Story Highlights: Ramadan is example of love Dammam Pravasi Iftar Meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here