കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം കൈമാറി
കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി മരണാനന്തര ആനുകൂല്യം കൈമാറി. അല്‍കോബാര്‍ കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി 2022-23 വര്‍ഷങ്ങളില്‍ അംഗമായിരിക്കെ അല്‍കോബാറില്‍ വെച്ച് ജനുവരി എട്ടിന് മരണപ്പെട്ട പ്രവാസി ഉമര്‍ ഖാലിദിന്റെ ആശ്രിതര്‍ക്കാണ് ആനുകൂല്യം കൈമാറിയത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലത്തറ സ്വദേശിയാണ് ഉമര്‍ ഖാലിദ്.( KMCC Social Security Scheme gives Post Death Benefit )
കെഎംസിസി കേരള ട്രസ്റ്റില്‍ നിന്നുള്ള ആറ് ലക്ഷം രൂപയുടെ ചെക്ക് അല്‍കോബാര്‍ കെഎംസിസി അഡൈ്വസറി ബോര്‍ഡ് അംഗം മുനീര്‍ നന്തി ഖാലിദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ആമ്പലത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി ടി ഹംസ സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങ് കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് ടിഎം ഹംസ തൃക്കടീരി ഉദ്ഘാടനം ചെയ്തു.
Read Also: ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
സിപി മുഹമ്മദ് കാസിം അബ്ബാസ്, ബഷീര്‍ പുളിക്കല്‍, പി ബി സലാം പാലത്തറ എ പി അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് സാഹിബ് മുരുക്കുംപറ്റ, ജബ്ബാര്‍ നാലകത്ത്,ടിവി അക്ബര്‍, ഇഫ്തിയാസ് അഴിയൂര്‍, റാഷിദ് തിരൂര്‍ ഷൗക്കത്ത് ടിപി, കബീര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights: KMCC Social Security Scheme gives Post Death Benefit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here