Advertisement

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

March 29, 2023
3 minutes Read
Pravasi youth committed suicide by killing wife and children in Sharjah

ഷാര്‍ജയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് ഷാര്‍ജ ബുഖേറയിലാണ് സംഭവം. ഫ്‌ളാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് വിവരം. യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി എന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.( Pravasi youth committed suicide by killing wife and children in Sharjah)

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയില്‍ മരിച്ചയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കത്തില്‍ താന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു.
തുടര്‍ന്ന് പൊലീസ് ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച ആണ്‍കുട്ടിക്ക് നാല് വയസ്സും പെണ്‍കുട്ടിക്ക് എട്ടു വയസ്സുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു.

Read Also: ഖത്തറിൽ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു

കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറ് മാസമായി കുടുംബം ഈ ഫ്‌ളാറ്റില്‍ തന്നെയാണ് താമസിച്ച് വന്നിരുന്നത്.
നാല് പേരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഷാര്‍ജയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: Pravasi youth committed suicide by killing wife and children in Sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement