സതേണ്‍ റെയില്‍വേയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പേജില്‍ അശ്ലീല ഫോട്ടോകളും കമന്റുകളും

സതേണ്‍ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജില്‍ അശ്ലീല ചുവയുള്ള ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയിലിട്ട പോസ്റ്റായിരുന്നു പേജില്‍ അവസാനമായി ഉണ്ടായിരുന്നത്. ഹാക്ക് ചെയ്യപ്പെട്ട ശേഷം ഒന്‍പത് മണിക്കൂര്‍ മുന്‍പ് പ്രൊഫൈല്‍ ചിത്രം മാറ്റിയതായി കാണാം.(Southern railway Facebook page hacked)
പേജ് ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും നിലവില്‍ പുനസ്ഥാപിച്ചെന്നും സതേണ്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും പോസ്റ്റുകള്‍ ഹാക്കര്‍ ഷെയര്‍ ചെയ്തെന്നും റെയില്‍വേ അല്പസമയത്തിന് ശേഷം ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കുകയായിരുന്നു. റെയില്‍വേ മന്ത്രാലയം, ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം, ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണയില്ലാത്ത സതേണ്‍ റെയില്‍വേ ഫേസ്ബുക്ക് അക്കൗണ്ട് വിജയകരമായി പുനഃസ്ഥാപിച്ചു. ഹാക്കറുടെ ആക്സസ് പൂര്‍ണ്ണമായും നീക്കം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി’ എന്നും ഔദ്യോഗിക പേജില്‍ അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Southern railway Facebook page hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here