കൊച്ചി കളമശേരിയിൽ ബൈക്ക് ലോറിയിലിടിച്ചു; ഭാര്യയും ഭർത്താവും മരിച്ചു

എറണാകുളം കൊച്ചി കളമശ്ശേരിയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 7.40ന് മണിയോടെയായിരുന്നു സംഭവം. ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബുവും ഭാര്യ നിഷയുമാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് അപകട സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. Two deaths in a bike accident in Kochi
Read Also: കോട്ടയത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം; മരിച്ചത് ബൈക്ക് യാത്രികൻ
ഇടപ്പള്ളി ഭാഗത്ത് നിന്ന് ആലുവയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അതേ ദിശയിൽ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെട്ടായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ടാങ്കർ ലോറി ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഏലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. വിദ്യാർത്ഥികളായ നിമേഷ്, നിതിഷ, നിമിഷ എന്നവരാണ് മക്കൾ.
Story Highlights: Two deaths in a bike accident in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here