ആന്ധ്രയിൽ വൻ കഞ്ചാവ് വേട്ട; 541 കിലോ കഞ്ചാവ് പിടികൂടി

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ വൻ കഞ്ചാവ് വേട്ട. ട്രക്കിൽ കടത്താൻ ശ്രമിച്ച 541 കിലോ കഞ്ചാവ് ബെംഗളൂരു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടി. കേസുമായി ബന്ധപ്പെട്ട് നാല് പേരെ എൻസിബി കസ്റ്റഡിയിലെടുത്തു.
അന്തർസംസ്ഥാന മയക്കുമരുന്നു സംഘം വൻതോതിൽ കഞ്ചാവ് ശേഖരിക്കുകയും, പച്ചക്കറി ട്രക്കിൽ കടത്താൻ ശ്രമിക്കുന്നുണ്ടെന്നും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് 541 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് അടങ്ങിയ ട്രക്കിന് അകമ്പടി പോയ കാറും എൻസിബി പിടികൂടി.
ആന്ധ്ര-ഒറീസ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നും എൻസിബി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Story Highlights: 541 kg of Marijuana seized in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here