Advertisement

തെലങ്കാനയിൽ ബിജെപിക്ക് വലിയ മോഹങ്ങൾ; ബി.ആർ.എസ് പ്രതിരോധത്തിലോ?

March 30, 2023
Google News 2 minutes Read
Telangana Assembly election 2023

ദക്ഷിണേന്ത്യൻ ലക്ഷ്യങ്ങളില്‍ ബിജെപിയുടെ ആദ്യ മോഹങ്ങളിലൊന്ന് തെലങ്കാന തന്നെയാണ്. തെലങ്കാന കർണാടകയെ പോലെ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ മറ്റൊരു കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമവും ഊർജിതമാണ്. 2023-ൽ തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ ഭരണം പിടിച്ചെടുക്കാനും 2024-ലെ പൊതു തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ എങ്കിലും നേടിയെടുക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

2024 പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി

തെലങ്കാനയിൽ ചന്ദ്രശേഖര റാവു വിന്റെ ടി ആർ എസിനെ മറികടക്കാനുള്ള രാഷ്ട്രീയ ശേഷി ത‌ങ്ങൾക്ക് ലഭിച്ചെന്ന വിശ്വാസം നിലവിൽ ബിജെപിക്കുണ്ട്. ബിജെപിയുമായി ചന്ദ്രശേഖര റാവു നിലവിൽ പ്രശ്‍നങ്ങളൊന്നുമില്ല. കോൺഗ്രസാണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് അവർ പറയുകയും ചെയ്തു. തെലങ്കാനയിൽ സമീപകാലത്ത് നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പിലും ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി വലിയ നേട്ടങ്ങളാണുണ്ടാക്കിയത്. ടി ആർ എസിന്റെ വോട്ടിന് അടുത്തുതന്നെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയുമെത്തി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പയറ്റിയ ഗോത്രവർഗ രാഷ്ട്രീയം തന്നെയാണ് തെലങ്കാനയുടെ ഉൾപ്രദേശങ്ങളിൽ ബിജെപി നടത്തുന്നത്. നിയമസഭയിലെ 31 ശതമാനം വരുന്ന സംവരണ സീറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അവർ നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ഒബിസി വോട്ടുകളിലും ബിജെപി കണ്ണുവെച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനെ
ഒ ബി സി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുത്ത് ആ വിഭാഗത്തെ പെട്ടിയിലാക്കാനുള്ള ശ്രമവും നടത്തുന്നു. തുടർച്ചയായി ഭരിക്കുന്ന ചന്ദ്രശേഖര റാവു ഭരണ വിരുദ്ധ വികാരം ഓരോ വീട്ടുപടിക്കലും‌മെത്തിച്ച് വോട്ടാക്കാനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

രാജ്യത്തെ കർഷക ആത്മഹത്യാ കണക്കിൽ മുന്നിലുള്ള സംസ്ഥാനമാണ് തെലങ്കാന. അതും ബിജെപി ഒരു ആയുധമാക്കൻ ശ്രമിക്കുന്നുണ്ട് . സ്ഥാനാർത്ഥികളുടെ ജനപ്രിയ മുഖമാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. അതിനായി അവർ രാജ്യത്താകെ നടത്തിയ വഴി തന്നെയാണ് ഇവിടെയും നോക്കുന്നത്. ടിആർസിലെയും കോൺഗ്രസിലെയും ജനകീയ മുഖങ്ങളെ ബിജെപി ക്യാമ്പിൽ എത്തിക്കുക.

ബി.ആർ.എസ് പ്രതിരോധത്തിൽ?

ഭാരത് രാഷ്ട്ര സമിതി എന്ന രാഷ്ട്രീയ പാർട്ടിയാണ് തെലങ്കാനയിൽ ഭരണം നടത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയും പ്രധാനനേതാക്കളും പല വിവാദങ്ങളിൽ പെട്ട് വലയുകയാണ്. ബിആർഎസിന്റെ തെലങ്കാന എംഎൽസി ആയ കെ. കവിതയെ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത് കൂടാതെ, ബിആർഎസ് എംഎൽഎ മാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിച്ചു എന്ന കേസ് കോടതിയിൽ തങ്ങൾക്ക് അനുകൂലമല്ലാതായത് മുതൽ ടി.എസ്.പി.എസ്.സി ചോദ്യപേപ്പർ ചോർച്ച വരെയുള്ള സംഭവങ്ങളിൽ ബിആർഎസ് നേതാക്കൾ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

Story Highlights: Bjp Sets Plans in Telangana Legislative Assembly election 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here