Advertisement

വരുമാന ചോർച്ച തടയാൻ കെഎസ്ആർടിസി; ടിക്കറ്റ് പരിശോധന ശക്തമാകും

March 30, 2023
Google News 3 minutes Read
KSRTC Buses

സർവീസുകളിലെ വരുമാന ചോർച്ച തടയുന്നതിനായി പരിശോധന ശക്തമാകാൻ കെഎസ്ആർടിസി. ഇതിനായി ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ് പരിശോധിക്കണമെന്ന് സി.എം.ഡിയുടെ നിർദ്ദേശം നൽകി. കൂടാതെ ഉയർന്ന ഉദ്യോഗസ്ഥർ ഒരു മാസം 20 ബസിലെങ്കിലും പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. KSRTC will tighten ticket checking to prevent revenue leakage

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർ, ടിക്കറ്റ് ഇല്ലാത്ത ലഗ്ഗേജ്, യാത്രക്കാരനൊപ്പമല്ലാത്ത ലഗേജ് എന്നിവ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ നടപടിയുണ്ടാകും. തുക ഈടാക്കി ടിക്കറ്റ് നൽകാത്ത കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർ, സ്ഥിരം ജീവനക്കാർ ഉൾപ്പെടെയുള്ള കേസ്സുകളിൽ സർക്കുലർ പ്രകാരം നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കോർപ്പറേഷന് നഷ്ടം വരുത്തിയ തുകയുടെ 10 മടങ്ങ് തുക ഈടാക്കുമെന്നും മെമ്മോറാണ്ടത്തിൽ അറിയിച്ചു. ഈ ക്രമക്കേട് കണ്ടെത്തുന്ന ഉദ്യോഗസ്ഥന് ഈടാക്കുന്ന പിഴത്തുകയുടെ 25% നൽകുമെന്നും പാരിതോഷകമായി നൽകും.

Read Also: കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

ടിക്കറ്റ് നൽകുന്നതിൽ രണ്ട് തവണ വീഴ്ച വരുത്തിയാൽ പിരിച്ചുവിടൽ നടപടിക്കൊപ്പം ക്രിമിനൽ കുറ്റവും ചുമത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിലും പരിശോധന ശക്തമാക്കണം എന്ന നിർദേശമുണ്ട്. ബസ് ജീവനക്കാരുടെ പെരുമാറ്റവും ജോലിയിലെ കൃത്യതയായും ഇത്തരം പരിശോധങ്ങളിൽ ഉൾപ്പെടുത്തണമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര വർധിച്ചുവെന്ന കണ്ടെത്തലിലാണ് നടപടികൾ സ്വീകരിക്കാൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നടപടികൾ എടുക്കാൻ നിർദേശം നൽകിയത്.

Story Highlights: KSRTC will tighten ticket checking to prevent revenue leakage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here