“മധുവിന് നീതി ലഭിക്കും എന്ന് പ്രതീക്ഷ”; മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട്

മധ്യവിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മധുവിന്റെ അമ്മ മല്ലി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മണ്ണാർക്കാട് എസ് എസ്സി കോടതി കേസിന്റെ അന്തിമ വിധി ഏപ്രിൽ നാലിന് പ്രഖ്യാപിക്കും എന്ന് അറിയിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മധുവിന്റെ കുടുംബം. കോടതിയും സർക്കാരും ജനങ്ങളും ഞങ്ങളുടെ ഒപ്പമുണ്ട് എന്ന് മധുവിന്റെ അമ്മ വ്യക്തമാക്കി. Madhu’s family to media about the verdict on april 4
കേസിന്റെ വിധി നാലാം തിയതിലേക്ക് മാറ്റിയതിൽ ഞങ്ങൾക്ക് സങ്കടങ്ങളില്ല എന്ന് മധുവിന്റെ സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം കോടതിക്ക് വിടുന്നുവെന്നും അവർ വ്യക്തമാക്കി. മധുവിന് നീതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കും. കേസിനു വേണ്ടി ഞങ്ങൾ ഒരുപാട് അലഞ്ഞിട്ടുണ്ട്. അതിനാൽ അവനു നീതി ലഭിക്കുന്ന വിധിയായിരിക്കും ഉണ്ടാകുക എന്ന അവർ വ്യക്തമാക്കി. കേസിലെ വകുപ്പുകൾ എല്ലാം തെളിയിക്കാൻ കോടതിയിൽ സാധിച്ചതിനാൽ അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.
കേരളം മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് എസ്സി കോടതി വ്യക്തമാക്കി. അമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികൾ നോക്കികാണുന്നത്. അതിനാൽ, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസിൽ കോടതിയിൽ നിന്നുണ്ടാകുക എന്ന ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് കേസിൽ നിന്ന് ജാമ്യം നൽകിയിരുന്നു. തുടർന്ന്, സാക്ഷികളെ സ്വാധീനിക്കാൻ ജാമ്യത്തിലിറങ്ങിയ പ്രതികൾ ശ്രമിച്ചുവെന്നതിന്റെ രേഖകൾ പ്രോസിക്യൂട്ടർ കോടതിയിൽ സമർപ്പിച്ചതിന്റെ ഫലമായി അവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
Read Also: അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്
ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയായത്. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
Story Highlights: Madhu’s family to media about the verdict on april 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here