സോണിയാ ഗാന്ധിയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് മൻമോഹൻ സിംഗല്ല; പ്രചാരണം വ്യാജം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. സോണിയാ ഗാന്ധിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്ന മൻമോഹൻ സിംഗ് എന്ന തലക്കെട്ടോടെയാണ് പ്രചാരണം. ( Manmohan Singh touching Sonia Gandhi feet fact check )
‘നെഹ്രു കുടുംബം എത്രമാത്രം അധപതിച്ചുവെന്ന് ഈ ചിത്രം പറയും’- ഈ ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. മൻമോഹൻ സിംഗ് സോണിയാ ഗാന്ധിയേക്കാൾ 14 വയസ് മുതിർന്നതാണെന്നും എന്നിട്ടും കാല് തൊടേണ്ടി വന്നുവെന്നും പ്രചാരണത്തിൽ പറയുന്നു.
എന്നാൽ സംഭവം വ്യാജമാണ്. ചിത്രത്തിൽ കാണുന്ന വ്യക്തി മൻമോഹൻ സിംഗല്ല. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സർച്ച് വച്ച് തിരഞ്ഞാൽ യഥാർത്ഥ ഫോട്ടോ കാണാൻ സാധിക്കും. നവംബർ 19, 2011 നാണ് ഈ ഫോട്ടോ ഇന്ത്യാ ടുഡേ പ്രതിനിധി എടുക്കുന്നത്. ചിത്രത്തിലുള്ള ടർബൻ ധാരിയായ കോൺഗ്രസ് അംഗമാണ്. പ്രചാരണത്തിന് പറയുന്നത് പോലെ മൻമോഹൻ സിംഗ് അല്ല.
Story Highlights: Manmohan Singh touching Sonia Gandhi feet fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here