Advertisement

‘മോദി നിരക്ഷരൻ, ഇന്ത്യക്ക് വേണ്ടത് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി’: ആം ആദ്മി പാർട്ടി

March 30, 2023
Google News 2 minutes Read
PM Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ആം ആദ്മി. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും വികസന നയങ്ങൾ രൂപീകരിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമുണ്ടെന്ന് വിമർശനം. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ – രാജ്യത്തെ രക്ഷിക്കൂ) ക്യാമ്പയിൻ പ്രഖ്യാപിച്ച് ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രസ്താവന.

താൻ നിരക്ഷരനാണെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. നയ രൂപീകരണത്തിനും വിദ്വേഷം അവസാനിപ്പിക്കാനും ഇന്ത്യക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ്. നിരക്ഷരന് ഒരു രാജ്യം ഭരിക്കാൻ കഴിയില്ല. ‘മോദി ഹഠാവോ-ദേശ് ബച്ചാവോ’ ക്യാമ്പയിൻ നടത്തുന്നത് കൊണ്ട് പാർട്ടി വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും പ്രചാരണത്തിന്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെടാമെന്നും എഎപി മീഡിയ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ നവാബ് നസീർ അമൻ പറഞ്ഞു.

“നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ, സർദാർ വല്ലഭായ് പട്ടേലിന്റെയോ എം.കെ ഗാന്ധിയുടെയോ ജവഹർലാൽ നെഹ്‌റുവിന്റെയോ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ, നരേന്ദ്ര മോദി മാറണം. കോടതി, ഇഡി, ഇസിഐ തുടങ്ങിയ ഏജൻസികളെ മോദി തന്റെ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി നാം ഒരു പുതിയ പോരാട്ടം നടത്തണം. വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ നമ്മൾ തെരഞ്ഞെടുക്കണം” അദ്ദേഹം പറഞ്ഞു.

Story Highlights: PM Modi Illiterate, India Needs An Educated Prime Minister: AAP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here