സിസാ തോമസിന് തിരിച്ചടി; കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു

സിസാ തോമസിന്റെ ഹർജി അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടു പോകാം
എന്നാൽ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശിച്ചു.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ചുമതലയിൽ നിന്നും സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും.
Read Also: ഗവർണർ അയയുന്നു: സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ല, ചുമതല പുതിയ ആൾക്ക് കൈമാറും
Story Highlights: Sisa Thomas demands not accepted by tribunal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here