Advertisement

ഗവർണർ അയയുന്നു: സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ല, ചുമതല പുതിയ ആൾക്ക് കൈമാറും

March 28, 2023
2 minutes Read
sisa thomas arif mohammad khan

കെ ടി യു താത്ക്കാലിക വി സി സിസ തോമസിന്റെ കാലാവധി നീട്ടി നൽകില്ല. പുതിയ ആൾക്ക് ചുമതല കൈമാറും. ഇക്കാര്യം അറിയിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകിയേൽക്കും.

തുടർച്ചയായ കോടതി വിധികൾ തിരിച്ചടിയായതോടെയാണ് ഗവർണർ വിഷയത്തിൽ പിന്നോട്ട് പോയിരിക്കുന്നത്. 31 വരെയാണ് സിസാ തോമസിന്റെ കാലാവധി. 31ന് ശേഷം തുടരുന്ന ഒരു താല്ക്കാലിക വി.സിക്ക് സാമ്പത്തികപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അനുമതിയില്ല. ഇക്കാരണം കൊണ്ട് തന്നെ വിസിയായി പുതിയ ആളെ നിയമിക്കാൻ രാജ്ഭവൻ തീരുമാനിക്കുകയായിരുന്നു.

കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്.

Read Also: കെടിയു താത്ക്കാലിക നിയമനം: സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ സിസ തോമസ് മറുപടി നല്‍കി

Story Highlights: Sisa Thomas duration as KTU VC will not be extended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top