തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം; മിനിറ്റുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. പട്ടാപ്പകൽ സെക്രട്ടേറിയറ്റിന് മുൻപിലാണ് സ്ത്രീക്ക് നേരെ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി. കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനാണ് പിടിയിലായത്.
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽ നിന്ന് ആഹാരം കഴിച്ച തിരിച്ചിറങ്ങവേയായിരുന്നു യുവതിയ്ക്ക് ആക്രമണം നേരിടേണ്ടിവന്നത്. കടയ്ക്കകത്തേക്ക് കയറിപ്പോയ ആളാണ് അപമാനിച്ചത്. പ്രതി സ്ത്രീയെ മനപൂർവ്വം ആക്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. ആക്രമണം ചോദ്യം ചെയ്തതിനും സ്ത്രീയോട് ഇയാൾ തട്ടിക്കയറി. സ്ത്രിത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
Story Highlights: woman attacked thiruvananthapuram police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here