ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ സിനിമ കാണാന്‍ അനുവദിക്കാതിരുന്ന സംഭവം; തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്

കൈയില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളെ സിനിമ കാണാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ചെന്നൈയിലെ രോഹിണി തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെ കേസ്. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് തമിഴ്നാട് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര് ഒരു ടിക്കറ്റുമായി വന്നതിനാലാണ് മൂന്നുപേരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് തിയേറ്റര്‍ അധികൃതരുടെ വിശദീകരണം. (After discrimination row, staffer of Chennai’s Rohini Cinemas booked under SC/ST Act)
പത്ത തല എന്ന സിനിമ കാണാനെത്തിയ നരിക്കുറവ വിഭാഗത്തില്‍പ്പെട്ടവരെ തടഞ്ഞെന്നാണ് പരാതി. വിജയ് സേതുപതിയും കമല്‍ ഹാസനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ സംഭവത്തിനെതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് വിഷയം ദേശീയ ശ്രദ്ധ നേടിയിരുന്നു. സ്ത്രീയും കുട്ടിയും ഉള്‍പ്പെട്ട കുടുംബത്തെയാണ് സിനിമ കാണുന്നതില്‍ നിന്ന് തടഞ്ഞത്.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ഐഎംഎ
ഇത്തരം വിവേചനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാനായാണ് ഈ ഭൂമി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുമായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. സംഭവം അപലപനീയമാണെന്ന് കമല്‍ ഹാസന് ട്വിറ്ററിലൂടെ പ്രതികരിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തിയേറ്ററുകളില്‍ തൊട്ടുകൂടായ്മ അവസാനിച്ചതാണെന്നും ഇന്ന് നടന്ന സംഭവം തീര്‍ത്തും അപലപനീയമാണെന്നും വെട്രിമാരനും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് ശേഷമാണ് കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്.
Story Highlights: After discrimination row, staffer of Chennai’s Rohini Cinemas booked under SC/ST Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here