ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി; ഷാര്‍ജയില്‍ പ്രവാസി യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം

ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഭാര്യയെ കൊലപ്പെടുത്തിയത് വിഷം കൊടുത്തും രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തല്‍. ഷാര്‍ജ പൊലീസിലെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയിദ് അല്‍ സാരി അല്‍ ഷംസി ആണ് ഇക്കാര്യം അറിയിച്ചത്.(Asian Man in Sharjah suicide after poisoning wife and throttling daughters)
ഭാര്യയെയും 3ഉം 7ഉം വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം അല്‍ മജാസിലുള്ള താമസ സ്ഥലത്തെ ഫഌറ്റിലെ പത്താം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. മുപ്പത് വയസുള്ള യുവാവ് ഇന്ത്യക്കാരനെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. യുവാവിന് സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. കുടുംബാന്തരീക്ഷത്തിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. അതേസമയം യുവാവിന്റെ ഭാര്യയുടെ സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Story Highlights: Asian Man in Sharjah suicide after poisoning wife and throttling daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here